Monday, February 05, 2007

utuppukal

ഉടുപ്പുകളൊന്നും പാകമാകുന്നില്ല
അളവ്‌ നോക്കി കൃത്യമായി തുന്നിയവ
ചിലത്‌ തല ചെറുത്‌ ഉടല്‍ വലുതെന്ന്‌ പരാതി
മറ്റ്‌ ചിലത്‌ കൈകള്‍ക്ക്‌ ഉടലിനോളം വലിപ്പം
കറുത്ത്‌, വെളുത്ത്‌, ചുവന്ന്‌ അറിയാവുന്ന നിറങ്ങളിലൊക്കെ ഉടുപ്പുകള്‍
ചത്ത വാക്കുകള്‍ വരികള്‍ ഭേദിച്ച്‌ പുറത്ത്‌ വരുമ്പോലെ
പാകമാകാത്ത ഉടുപ്പില്‍ നിന്നും പുറത്ത്‌ ചാടി ചിരിക്കുന്നുതടിച്ചുരുണ്ട ദേഹം.
തെറ്റിയ അളവുകള്‍ മനസ്സിലാകാത്ത വാക്കുകള്‍
"പാകമല്ലാത്തതൊക്കെ വെട്ടിമാറ്റി ശരിപ്പെടുത്താം"
ചിരിക്കുന്നു തുന്നല്‍ക്കാരന്‍
മരിച്ച സൌഹൃദത്തിണ്റ്റെ വാക്കുകള്‍ മാതിരി
തുന്നല്‍ക്കാരണ്റ്റെ കത്രിക പാഞ്ഞു നടക്കുന്നു.
വേണ്ടയീ പരുവപ്പെടുത്തലുകള്‍
പാകമാകാത്ത ഉടുപ്പുകള്‍ക്ക്‌ ചേര്‍ച്ചയുണ്ടാകാം
വാക്ക്‌ നഷ്ടപ്പെട്ട മനസ്സിന്‌
പറയാനാകാത്ത എണ്റ്റെ വാക്ക്‌
പരുവമല്ലാത്തൊരീ കുപ്പായങ്ങള്‍ക്കിടയില്‍
കളഞ്ഞു പോയതാകാം.

10 Comments:

At February 05, 2007 , Blogger chundeli said...

ഉടുപ്പുകളൊന്നും പാകമാകുന്നില്ല
അളവ്‌ നോക്കി കൃത്യമായി തുന്നിയവ

 
At February 05, 2007 , Blogger സുല്‍ |Sul said...

“വാക്ക്‌ നഷ്ടപ്പെട്ട മനസ്സിന്‌
പറയാനാകാത്ത എണ്റ്റെ വാക്ക്‌
പരുവമല്ലാത്തൊരീ കുപ്പായങ്ങള്‍ക്കിടയില്‍
കളഞ്ഞു പോയതാകാം. “

നന്നായിരിക്കുന്നു ചുണ്ടെലീ (എന്നു വിളിക്കാന്‍ ഒരു പ്രയാസം. പേരു മാറ്റാമൊ?).

-സുല്‍

 
At February 05, 2007 , Anonymous Anonymous said...

actually enthayithu...

kavithayano...

www.agloco.com/r/BBBP5480

 
At February 06, 2007 , Blogger chundeli said...

സുല്‍ -നന്ദി, ഗസറ്റില്‍ പരസ്യം ചെയ്താലും മാറാത്ത ചില പേരുകളില്ലെ അതു പോലെ ഒന്നാണ്‌ ഈ ചുണ്ടെലിയും, അതുകൊണ്ട്‌ പ്രയാസപ്പെടാതെ വിളിക്കാം

രമേഷ്‌ ,കവിതയും നിര്‍വ്വചനങ്ങളുടെ ചതുരങ്ങളിലാക്കണമെന്നു നിര്‍ബന്ധമില്ലാത്തതിനാല്‍ ഇതിനെ ഞാന്‍ അങ്ങനെ വിളിക്കുന്നു

 
At February 06, 2007 , Blogger സുല്‍ |Sul said...

ബ്ലോഗിന്റെ പേര് ‘ചുണ്ടെലി’ തന്നെ വച്ചോളു. പക്ഷെ താങ്കളെ വിളിക്കാനൊരു നല്ല പേരു തരു. പ്ലീസ്.

-സുല്‍

 
At February 07, 2007 , Anonymous Anonymous said...

ഈ ചുണ്ടെലിയെ ഞാന്‍ “അഞ്ജലി” എന്നു വിളിക്കും.
കൊള്ളാം അഞ്ജലി. തുടര്‍ന്നെഴുതൂ

 
At February 07, 2007 , Blogger വല്യമ്മായി said...

കവിത കൊള്ളാം.

 
At February 07, 2007 , Blogger chundeli said...

This comment has been removed by the author.

 
At February 07, 2007 , Blogger chundeli said...

ഒരു പേരിലെന്തിരിക്കുന്നു ലോനപ്പാ----
നന്ദി വല്യമ്മായി

 
At February 08, 2007 , Blogger വേണു venu said...

ചുണ്ടെലി ഉടുപ്പു് നന്നായിരിക്കുന്നു.

 

Post a Comment

Subscribe to Post Comments [Atom]

<< Home