Wednesday, February 14, 2007

വളകള്‍

കുപ്പിവളകള്‍ വിപ്ളവത്തെ കുറിച്ചു
സംസാരിച്ചപ്പോഴാണ്‌
അവരെ പൊട്ടിച്ചു കളഞ്ഞത്‌
എങ്കിലും ഓര്‍മ്മ തെറ്റു പോലെ
കൈത്തണ്ടയിലെ പാടുകള്‍.
വിപ്ളവം മറക്കാത്ത കുപ്പിവളകള്‍
ആരുടെയൊക്കെയോ കാല്‍പാദങ്ങളിലെ
മുറിവുകളില്‍ സമാധാനപ്പെട്ടിണ്ടുണ്ടാവും
തീരെ ഒച്ചയില്ലാത്ത സ്വര്‍ണ്ണ വളകളുടെ
മൌനം സഹിക്കാത്തതിനാലാണ്‌
അവരെ പടിയിറക്കിയത്‌
വളഞ്ഞ വളകള്‍ അടുക്കള പാത്രങ്ങളുടെ പ്രതിഷേധങ്ങള്‍
വളകളുറക്കാത്ത കൈത്തണ്ടകള്‍ പരാതിപ്പെടുന്നത്‌
നീണ്ട ഏകാന്തതയെ കുറിച്ചാണ്‌

6 Comments:

At February 14, 2007 , Blogger chundeli said...

കുപ്പിവളകള്‍ വിപ്ളവത്തെ കുറിച്ചു സംസാരിച്ചപ്പോഴാണ്‌

 
At February 14, 2007 , Blogger സു | Su said...

നന്നായിട്ടുണ്ട് ചുണ്ടെലീ :)

 
At February 14, 2007 , Blogger ഇട്ടിമാളു അഗ്നിമിത്ര said...

ഇതു കൊള്ളാം ..

 
At February 14, 2007 , Blogger വേണു venu said...

കൊള്ളാം.

 
At February 14, 2007 , Blogger chundeli said...

നന്ദി സു, വേണു, ഇട്ടിമാളു
എന്തെങ്കിലുമൊക്കെ കുഴപ്പം കൂടി പറയൂ സത്യസന്ധമായ വിമര്‍ശനങ്ങള്‍

 
At February 14, 2007 , Blogger Peelikkutty!!!!! said...

ചുണ്ടെലീ:)

 

Post a Comment

Subscribe to Post Comments [Atom]

<< Home