Saturday, February 24, 2007

വെറുതെ
രണ്ടു പേര്‍ക്കിടയില്‍ ഒന്നും
പറയാന്‍ ബാക്കിയാവുന്നില്ലെങ്കില്‍
വെറുതെ ഒരു ഭാഷ എന്തിന്‌?
അക്ഷരങ്ങള്‍ക്കപ്പുറം എഴുതാന്‍ ഒന്നുമില്ലെങ്കില്‍
എന്തിനാണ്‌ ഒരു കത്ത്‌?

വരച്ചിട്ട ചതുരങ്ങളില്‍ ഒതുക്കാനുള്ളതാണ്‌
ബന്ധങ്ങളെങ്കില്‍ വെറുതെയെന്തിനേ

ഒരു വാക്കില്‍ മുറിഞ്ഞു പോകുന്ന
സൌഹൃദം ഹൃദയങ്ങളുടെതാകുന്നതെങ്ങനെ?

ഒരു തുള്ളി കണ്ണുനീരില്‍ കഴുകി കളയാനുള്ളതാണ്‌
പ്രണയമെങ്കില്‍ പിന്നെന്തിനാണിത്ര ബോറൊരു ജീവിതം

4 Comments:

At February 25, 2007 , Blogger chundeli said...

രണ്ടു പേര്‍ക്കിടയില്‍ ഒന്നും പറയാന്‍ ബാക്കിയാവുന്നില്ലെങ്കില്‍
വെറുതെ ഒരു ഭാഷ എന്തിന്‌

 
At February 25, 2007 , Blogger Kaippally said...

hmm.

 
At February 25, 2007 , Blogger Unknown said...

ചുണ്ടെലീ, ഈ കവിത ഒന്ന് വായിക്കൂ... ഇതെന്താ തുടര്‍ച്ചയാണോ? http://apurvas.blogspot.com/2006/11/blog-post_16.html
പോരെങ്കില്‍ ഇതാ ഇതുകൂടി വായിക്കൂ
http://apurvas.blogspot.com/2006/12/blog-post_12.html

 
At February 26, 2007 , Blogger prasanth kalathil said...

പറയാത്ത മൊഴികളില്‍ ഭാഷയ്ക്കു നിലനില്‍പ്പില്ലെ ?
എഴുതാത്ത കത്തുകള്‍ ആണല്ലോ പലപ്പോഴും ബന്ധങ്ങളെ വളര്‍ത്തുന്നത്...

 

Post a Comment

Subscribe to Post Comments [Atom]

<< Home