Wednesday, March 07, 2007

രൂപങ്ങള്‍

ഓരോ നേറ്‍ രേഖയിലും ഒരു ചതുരത്തിണ്റ്റെ
കൈകള്‍ഒളിഞ്ഞിരിക്കുന്നുണ്ട്‌.
തന്നിലേക്ക്‌ തന്നെ ചുരുങ്ങുന്ന വൃത്തങ്ങളെകുറിച്ചാണ്‌
വരയിലെ ഓരോ വളവുകളും പറയുന്നത്‌
രൂപങ്ങളുടെ ഭാരം മുഴുവന്‍ തലയിലേറിയാകണം
ത്രികോണങ്ങളുടെ കാലുകള്‍ വളഞ്ഞു പോയത്‌
ഉള്ളു പൊള്ളയായ സിലിണ്ടറുകള്‍
ആറുമുഖങ്ങളും പരസ്പരം കാണാന്‍ ശ്രമിക്കുന്ന ക്യൂബുകള്‍
ഉത്തരം കിട്ടാത്ത കടം കഥകള്‍
ജ്യാമിതീയ രൂപങ്ങളുടെ കണ്ണുകെട്ടികളികള്‍ക്കിടയില്‍
എപ്പോഴും തിരിച്ചറിയാനുള്ള ഒരു നോട്ടം ഒളിപ്പിച്ചു വച്ചിട്ടുണ്ട്‌
ഹൃദയത്തിലേക്ക്‌ തിരിച്ചു വച്ച ഒരു കണ്ണാടി .

4 Comments:

At March 08, 2007 , Blogger chundeli said...

ജ്യാമിതീയ രൂപങ്ങളുടെ കണ്ണുകെട്ടികളികള്‍ക്കിടയില്‍
എപ്പോഴും തിരിച്ചറിയാനുള്ള ഒരു നോട്ടം ഒളിപ്പിച്ചു വച്ചിട്ടുണ്ട്‌
ഹൃദയത്തിലേക്ക്‌ തിരിച്ചു വച്ച ഒരു കണ്ണാടി .

 
At March 08, 2007 , Blogger ലിഡിയ said...

വ്യത്യസ്ഥമായ ഒരു നിര്‍വ്വചനം, കൂടുതല്‍ ചിന്തിക്കാന്‍,എന്നിട്ടതില്‍ ആശ്ചര്യം കൊള്ളാന്‍ പ്രേരിപ്പിക്കുന്ന ചിന്ത.

കഥയോ കവിതയോ കാവ്യമോ എന്ന് ചിന്തിക്കാതെ ഈ ചിന്തയെ അഭിനന്ദിക്കുന്നു.

-പാര്‍വതി.

 
At March 13, 2007 , Blogger വിശാഖ് ശങ്കര്‍ said...

ചുണ്ടെലി,
അനിയന്‍സിന്റെ ബ്ലോഗില്‍നിന്നാണ് വിലാസം കിട്ടിയത്.നിരാശപ്പെടുത്തിയില്ല..നന്ദി.
താങ്കളുടെ കവിതകളില്‍ എറ്റവും മികച്ചതായി എനിക്ക് തീന്നിയവ ‘ഠ’, ‘ഉടുപ്പുകള്‍’ എന്നിവയാണ്.കുറച്ചു വരികളിലൂടെ കുറേ കാര്യങ്ങള്‍ പറയുവാനുള്ള ഈ ശ്രമം പ്രശംസനീയം തന്നെ
പക്ഷേ ‘വളകള്‍’എന്ന കവിതയിലെത്തുമ്പോള്‍ താങ്കളുടെ ഈ കരുത്ത് ദൌര്‍ബല്യമാവുന്നു.നന്നായി തുടങ്ങിയശേഷം അപൂര്‍ണ്ണമായി ഉപേക്ഷിക്കപ്പെട്ടതുപോലെ തോന്നി.അവസാന ഭാഗം ഒന്നുകൂടി വര്‍ക്ക് ചെയ്യാവുന്നതാണെന്നാണ് എന്റെ അഭിപ്രായം .
അതുപോലെ ‘രൂപങ്ങള്‍’.ചതുരം വൃത്തം തൃകോണം
ക്യൂബ് തുടങ്ങിയ ജ്യാമതീയ രൂപങ്ങളെ ഉള്‍ക്കാഴ്ച്ചയോടെ നിര്‍വചിച്ചു പുരോഗമിച്ച കവിത അവസാന ഭാഗത്തെ ‘നോട്ട’ത്തെ രൂപത്തിലേയ്ക്ക് സന്നിവേശിപ്പിക്കുന്നതില്‍ നേരിയതോതില്‍ പരാജയപെട്ടോ എന്നു സംശയം.
‘ഠ’യ്ക്കും ‘ഉടുപ്പിനും’ അഭിനന്ദനങ്ങള്‍..

 
At March 13, 2007 , Blogger chundeli said...

നന്ദി വിശാഖ്‌- അഭിനന്ദനത്തിനും നിര്‍ദ്ദേശത്തിനും

 

Post a Comment

Subscribe to Post Comments [Atom]

<< Home