Sunday, April 15, 2007

മുറിവുകള്‍

ചില മുറിവുകള്‍ ഇങ്ങനെയാണ്‌
ഒരു മരുന്നിനു മുമ്പിലും
തോറ്റുകൊടുക്കാതെ
നീണ്ടകാലം നീറി നീറി പടരും

മറ്റ്‌ ചിലവ ചെറിയ ആയുസ്സു കൊണ്ട്‌
തണ്റ്റെ സാന്നിദ്ധ്യം
ഒരു അടയാളത്തില്‍ ഒളിപ്പിച്ച്‌
ടിങ്ങ്ചറിണ്റ്റെയോ ലോഷണ്റ്റെയോ
മണത്തില്‍ അലിഞ്ഞു തീരും

പിന്നെയുമുണ്ട്‌
ഓര്‍മ്മകളുടെ
കിണറിനുള്ളില്‍ തപ്പിയെടുക്കേണ്ട
അടയാളങ്ങളായി തിരിച്ചറിയല്‍ കാര്‍ഡില്‍ ഇടം നേടുന്നവ

എങ്കിലും എനിക്കിഷ്ടം
ഒരു അടയാളവും ബാക്കി വക്കാതെ
ഞാനിവിടെയുണ്ടേ എന്ന് വിളിച്ചു കൂവുന്ന
ശല്യക്കാരായ ചതവുകളെയാണ്‌

4 Comments:

At April 15, 2007 , Blogger chundeli said...

എനിക്കിഷ്ടംഒരു അടയാളവും ബാക്കി വക്കാതെഞാനിവിടെയുണ്ടേ എന്ന് വിളിച്ചു കൂവുന്നശല്യക്കാരായ ചതവുകളെയാണ്‌

 
At June 06, 2007 , Blogger Kattaalan said...

എല്ലാവരും തേങയുടയ്ക്കുമ്പൊള്‍, കാട്ടാളന്‍ പന്തം കുത്തുകയാണ്‌ പതിവ്... ഒരെണ്ണം, ദാ, ഈ മുറിവിലിരിയ്ക്കട്ടെ..

 
At August 19, 2007 , Blogger umbachy said...

പൊറ്റ
കെട്ടി
പിനെപ്പിന്നെ അടര്‍ ന്ന് പോകുന്ന മുറിവുകളെ
പിന്നെ കലപോലും  ബാക്കിയില്ലാത്ത വിസ്മ്റ്തിയാക്കും കാലം 
എഴുത്ത് എനിക്കും  ഇഷ്ടമായി.....
വായ കണ്ണ്
ഓരോന്നും ദൈവം 
ഉണക്കാന്‍ മറന്ന മുറിവുകളല്ലേ....

 
At November 15, 2014 , Blogger umbachy said...

Got it here. 😀

 

Post a Comment

Subscribe to Post Comments [Atom]

<< Home